Life Style

ആരോഗ്യത്തിന് ഉള്ളി അത്യുത്തമം

 

ഏത് പച്ചക്കറികള്‍ക്കാണെങ്കിലും അവയുടേതായ ചില ആരോഗ്യഗുണങ്ങളുണ്ടായിരിക്കും. അത്തരത്തില്‍ ഉള്ളിക്കുള്ള ഏതാനും ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നതിലൂടെയാണ് ഈ ഗുണങ്ങള്‍ നേടാനാവുക.

 

പ്രതിരോധത്തിന്…

ഉള്ളിയില്‍ ധാരാളം ‘പ്രീബയോട്ടിക്‌സും’ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ വൈറസുകള്‍ പോലുള്ള രോഗകാരികള്‍ക്കെതിരെ പൊരുതാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുന്നു.

ഹൃദയാരോഗ്യത്തിന്…

ഉള്ളിയില്‍ കാര്യമായ അളവില്‍ ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ അടക്കം ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്ന ഘടകങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ഹൃദയം സുരക്ഷിതമാക്കാനും സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്…

ഉള്ളിയിലടങ്ങിയിരിക്കുന്ന ‘സെലീനിയം’ വൈറ്റമിന്‍- ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നു.

ലൈംഗികാരോഗ്യത്തിന്…

ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും സഹായകമായ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉള്ളി സഹായകമാണെന്ന് പറയാം.

ചര്‍മ്മത്തിന്…

ചര്‍മ്മം അഴകുള്ളതും ആരോഗ്യമുള്ളതുമായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനും ഉള്ളി ഏറെ സഹായകമാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, വൈറ്റമിന്‍-സി, വൈറ്റമിന്‍ -കെ എന്നിവയാണ് ഇതിന് സഹായകരമാകുന്നത്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാനും, മുഖത്തിന് പുറമെ നിന്നുള്ള ഘടകങ്ങളില്‍ നിന്ന് കേടുപാടുകള്‍ ഏല്‍ക്കുന്നത് പ്രതിരോധിക്കാനും, കാലാവധി കഴിഞ്ഞ കോശങ്ങള്‍ ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കാതെ അവയെ പുറന്തള്ളുന്നതിനുമെല്ലാം ഉള്ളി സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button