Latest NewsKeralaNews

പാചകവാതകവില വർദ്ധനവ്: കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: പാചക വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പാചകവിലവർധനയെപ്പറ്റി എന്താണ് കോൺഗ്രസിന് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ‘ടു റുപ്പീസ് ഈസ് ബിഗർ ദാൻ 20 റുപ്പീസ്’ എന്നാണ് പ്രതിപക്ഷത്തിന്റെ തിയറിയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

Read Also: ചാറ്റ്ജിപിടിയെ നേരിടാൻ കടുത്ത നടപടികളുമായി മെറ്റ, ഉന്നതതല ഗ്രൂപ്പ് ഉടൻ രൂപീകരിക്കും

രണ്ട് വർഷം കൊണ്ട് പാചകവാതകത്തിന് 500 രൂപയോളം വർദ്ധിപ്പിച്ചതിൽ കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്. ഇന്ന് പാചകവാതകവില 50 രൂപ കൂട്ടിയതിനെക്കുറിച്ച് യുഡിഎഫ് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി ഉയരുമ്പോൾ ഈ വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകുമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഈ വർദ്ധനവോടെ കൂടുതൽ ആളുകൾ സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇതെന്ന് സിപിഎം അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർദ്ധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വർദ്ധനവ്. ഈ വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Read Also: ‘കവലയിൽ തുണി പറിച്ച് തലയിൽ കെട്ടിക്കൊണ്ട് തെമ്മാടികൾ നടത്തുന്ന പേക്കൂത്ത്’: സൈബർ സഖാക്കൾക്കെതിരെ സംവിധായകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button