Latest NewsNewsBusiness

രാജ്യത്തിന്റെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപ്പാദനം ഉയരും, പുതിയ റിപ്പോർട്ടുമായി എസ്ബിഐ

നടപ്പു സാമ്പത്തിക വർഷം വ്യക്തിഗത ഉപഭോഗം 14.8 ശതമാനം വാർഷിക വളർച്ചയോടെ 164 ലക്ഷം കോടിയായാണ് ഉയരുക

രാജ്യത്തെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപ്പാദനം റെക്കോർഡ് മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ റിപ്പോർട്ടായ ഇക്കോറാപ്പിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപ്പാദനം 10.6 ശതമാനം വാർഷിക വളർച്ചയാണ് കൈവരിക്കുക. കൂടാതെ, ഇവ 1,96,716 രൂപയിലും എത്തുന്നതാണ്. നിലവിലെ വിലയിൽ ആളോഹരി ജിഡിപി 2023 സാമ്പത്തിക വർഷത്തിൽ 25,218 രൂപ വർദ്ധിക്കുന്നതാണ്.

നടപ്പു സാമ്പത്തിക വർഷം വ്യക്തിഗത ഉപഭോഗം 14.8 ശതമാനം വാർഷിക വളർച്ചയോടെ 164 ലക്ഷം കോടിയായാണ് ഉയരുക. 2022-ൽ ഇത് 63,595 കോടിയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം കൃഷി, ഉൽപാദനം, വൈദ്യുതി, വ്യാപാരം, റിയൽ എസ്റ്റേറ്റ്, പൊതുഭരണം മറ്റ് സേവനമേഖല എന്നിവയിലെ മൊത്തം മൂലധന രൂപീകരണം വൻ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഇത് സാമ്പത്തിക രംഗത്ത് വലിയ മാറ്റമാണ് സൃഷ്ടിച്ചത്.

Also Read: വീ​ട്ടി​ൽ ക​ഞ്ചാ​വും, ഹാ​ഷി​ഷ് ഓ​യി​ലും സൂ​ക്ഷി​ച്ച കേസ് : പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

shortlink

Related Articles

Post Your Comments

Related Articles


Back to top button