Latest NewsNewsCarsAutomobile

വാഹന പ്രേമികൾക്ക് സന്തോഷവാർത്ത! എംജിയുടെ അർബൻ കോംപാക്ട് ഇലക്ട്രിക് ഇന്ത്യയിലും എത്തുന്നു

2010 എംഎം വീൽ ബേസും, 2900 എംഎം നീളവുമായി കിടിലൻ ഡിസൈനിലാണ് കോമെറ്റിനെ എംജി ഒരുക്കിയിട്ടുള്ളത്

വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എംജിയുടെ അർബൻ കോംപാക്ട് ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുന്നു. വ്യൂളിംഗ് എയർ ഇവി എന്ന പേരിൽ വിദേശ വിപണികളിൽ ഇടം നേടിയതാണ് എംജിയുടെ അർബൻ കോംപാക്ട് ഇലക്ട്രിക് കാർ. ‘കോമെറ്റ് ഇവി’ എന്ന പേരിലാണ് ഇവ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മറ്റു കാറുകളിൽ നിന്നും വളരെ വ്യത്യസ്ഥമായ മോഡലാണ് ഇവയ്ക്ക് ഉള്ളത്. രണ്ട് ഡോറുകൾ മാത്രമാണുള്ളതെങ്കിലും, 4 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

2010 എംഎം വീൽ ബേസും, 2900 എംഎം നീളവുമായി കിടിലൻ ഡിസൈനിലാണ് കോമെറ്റിനെ എംജി ഒരുക്കിയിട്ടുള്ളത്. 300 കിലോമീറ്ററാണ് ഇവയുടെ റേഞ്ച് പ്രതീക്ഷിക്കുന്നത്. രൂപത്തിൽ കുഞ്ഞനായ കോമെറ്റിന്റെ വില ഏകദേശം 10 ലക്ഷം രൂപയോളം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Also Read: അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു : ഗർഭിണിയടക്കം മൂന്നുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button