Latest NewsNewsInternationalKuwaitGulf

മസാജ് സെന്ററുകളിൽ റെയ്ഡ്: ആറു പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മസാജ് സെന്ററുകളിൽ പരിശോധന നടത്തി അധികൃതർ. കുവൈത്തിലാണ് സംഭവം. പുരുഷന്മാരുടെ മസാജ് സെന്ററുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റാണ് റെയ്ഡ് നടത്തിയത്.

Read Also: ബീഹാറിലെ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത്; ചുംബനപ്പേടിയിൽ യുവതികളും പെൺകുട്ടികളും

പരിശോധനയിൽ ആറ് പ്രവാസികൾ അറസ്റ്റിലായി. പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Read Also: ‘അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ പുടിന് മുന്നിൽ വേറെ ഓപ്‌ഷൻ ഒന്നുമില്ല’: വെളിപ്പെടുത്തി മുൻ നയതന്ത്രജ്ഞൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button