Latest NewsIndiaNews

വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

ഡൽഹി: വന്ദേ ഭാരത് ട്രെയിനിലെ സീറ്റിന് പിന്നിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിനിലെ സീറ്റിന് പിന്നിൽ ഭക്ഷണവും ലാപ്‌ടോപ്പും മറ്റും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ട്രേയിൽ യുവതി ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. യുവതി ഇരുകാലുകളും സീറ്റിൽ വച്ച് ഫോണിൽ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മാർച്ച് 5ന് വൈകുന്നേരം കത്രയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. വീഡിയോയ്‌ക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്

ജനങ്ങളോട് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ, രാജ്യത്തെ ജനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ അത്തരം സൗകര്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button