Latest NewsUAENewsInternationalGulf

ഗാർഹിക ജീവനക്കാരുടെ നിയമനത്തിൽ ജാഗ്രത പുലർത്തണം നിർദ്ദേശവുമായി അധികൃതർ

അബുദാബി: രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി യുഎഇ. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

Read Also: ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ

ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി രാജ്യത്തെ സ്ഥാപനങ്ങളും, പൗരന്മാരും, പ്രവാസികളും MoHRE അംഗീകാരം നൽകിയിട്ടുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രമേ ബന്ധപ്പെടാവൂ. ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിൽ റമദാൻ മാസത്തിൽ സാധാരണയായി കണ്ട് വരുന്ന വർദ്ധനവ് കണക്കിലെടുത്താണ് MoHRE ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഗാർഹിക ജീവനക്കാരെ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ട് വിശ്വാസയോഗ്യമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും, പേജുകളിലൂടെയും ഇത്തരം തൊഴിലുകൾ സംബന്ധിച്ച പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് റമദാൻ കാലയളവിൽ സാധാരണയാണ്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. വിശ്വാസയോഗ്യമല്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങളും, സാമൂഹിക, ആരോഗ്യ അപകട സാധ്യതകളും മന്ത്രാലയം വിശദമാക്കി.

Read Also: പരാതികൾ ഇനി വാട്സ്ആപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം, പുതിയ സേവനവുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button