Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലേക്ക് : ഒറ്റയടിക്ക് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകളറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന്റെ വില 1200 രൂപ വർദ്ധിച്ച് 44,240 രൂപയായി ഉയർന്നു. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 5530 രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസവും സ്വർണവില വർദ്ധിച്ചിരുന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി. എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയാണ് വർദ്ധിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,988.50 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്​പോട്ട് ഗോൾഡ് വിലയിൽ 6.48 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.

Read Also : ഗോവിന്ദൻ മാഷിന്റെ ജാഥയ്ക്ക് നേര്യത് ഉടുത്ത് വരുന്നവർക്ക് ഒരു ദിവസത്തെ തൊഴിലുറപ്പ് വേതനം ഫ്രീ!

അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ച സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതും വില ഉയരാൻ കാരണമാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. വെള്ളി വില ഒരു രൂപ ഉയര്‍ന്ന് 74 രൂപയിലെത്തി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button