Latest NewsKerala

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37% മാത്രമാണ് ബിജെപിയ്ക്ക് വോട്ട് ‘ – മോദിക്കെതിരെ യെച്ചൂരി

തിരുവനന്തപുരം: 140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തവരില്‍ 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന, സിപിഎംസംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഇ ഡിക്കെതിരെയും യെച്ചൂരി തുറന്നടിച്ചു. ഇ ഡിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇ ഡി കേസെടുക്കുന്നത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമാണ്. 2014-ന് ശേഷം ഒന്‍പത് കൊല്ലം കൊണ്ട് 3554-ല്‍പരം കേസാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 23 കേസില്‍ മാത്രമാണ് ശിക്ഷിച്ചത്. കേരളത്തെപ്പറ്റി തെറ്റായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത്‌ കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ രാജ്യ വിരുദ്ധരാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button