ThiruvananthapuramLatest NewsKeralaNattuvarthaNews

‘ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകുന്നു, കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല’: എംബി രാജേഷ്

തിരുവനന്തപുരം: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി രംഗത്തുവരുന്ന സാഹചര്യത്തില്‍, കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്ന് രാജേഷ് പറഞ്ഞു.

‘ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചത് വെള്ളപൂശാന്‍ ഇപ്പോള്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടക്കണമെന്നില്ല. പുള്ളിപ്പുലിയുടെ പുള്ളി ഇവരാരും എത്ര ഉരച്ചാലും, തേച്ചുകഴുകിയാലും മാഞ്ഞുപോകില്ല എന്നത് ന്യൂനപക്ഷങ്ങള്‍ക്കറിയാം. ആര്‍എസ്എസിന്റേയും അമിത് ഷായുടേയും പ്രാമാണിക ഗ്രന്ഥമായ വിചാരധാരയിലെ 19, 20, 21 അധ്യായങ്ങള്‍ ഇന്ത്യയുടെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ആന്തരിക ഭീഷണിയെ കുറിച്ചാണ്. 19 -ാമത്തെ അധ്യായം ആന്തരികഭീഷണി-1 മുസ്ലിങ്ങള്‍, 20 -ാമത്തെ അധ്യായം ആന്തരികഭീഷണി-2 ക്രിസ്ത്യാനികള്‍, 21 -ാമത്തെ അധ്യായം ആന്തരികഭീഷണി-3 കമ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെയാണ്,’ എംബി രാജേഷ് വ്യക്തമാക്കി.

ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ: 2.78 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

‘ഇന്ത്യയിലാകെ കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിവിന് കാരണമായിട്ടുള്ള നയങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഇപ്പോള്‍ കൂടുതല്‍ തീവ്രമായി ബിജെപി ഗവണ്‍മെന്റും നടപ്പാക്കുകയാണ്. ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ ഇടതുപക്ഷം മനുഷ്യച്ചങ്ങല തീര്‍ത്തപ്പോള്‍ അന്ന് ബോധ്യപ്പെടാതിരുന്നവര്‍ക്കും, ആസിയാന്‍ കരാര്‍ കാര്‍ഷികവിലയിടിവിന് കാരണമാകുന്നുവെന്ന് പിന്നീട് ബോധ്യമായി. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആസിയാന്‍ കരാര്‍ നടപ്പാക്കിയതെങ്കില്‍, പിന്നീട് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സ്വതന്ത്രകരാറുകള്‍ വഴി കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കുകയാണ് ചെയ്ത്,’ എംബി രാജേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button