Latest NewsNewsMobile PhoneTechnology

ഓപ്പോ റെനോ 9 പ്രോ: ആഗോള തലത്തിലെ ലോഞ്ച് തീയതി അറിയാം

64 മെഗാപിക്സൽ, 16 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ റെനോ 9 പ്രോ ഉടൻ വിപണിയിൽ എത്തും. 2023 ജൂലൈ 28- നാണ് ആഗോള തലത്തിൽ ഓപ്പോ റെനോ 9 പ്രോ എത്തുക. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 1200 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്: സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷമെന്ന് മുഹമ്മദ് റിയാസ്

64 മെഗാപിക്സൽ, 16 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന ഓപ്പോ റെനോ 9 പ്രോയ്ക്ക് ഇന്ത്യൻ വിപണിയിൽ 42,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button