KeralaLatest NewsNews

തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി

തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം ആരംഭിച്ചു. പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു.

ക്രമസമാധാന പാലനത്തിനും സുഗമമായ വാഹന ഗതാഗത ക്രമീകരണം ഉറപ്പുവരുന്നതിനും ആണ് പദ്ധത ആരംഭിച്ചത്.

പ്രത്യേകം തയ്യാറാക്കിയ 10 ബൈക്കുകളാണ് ടസ്കേഴ്സ് പദ്ധതിയിലുള്ളത്.

പരിശീലനം കിട്ടിയ പൊലീസുകാർ റിഫ്ലക്ടീവ് ജാക്കറ്റുകൾ ധരിച്ചാകും പട്രോളിംഗ് നടത്തുക. വയർലെസ് സെറ്റുകൾ, അലാം, പ്രഥമശുശ്രൂഷ കിറ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കിലുണ്ട്. ട്രാഫിക് ക്രമീകരണങ്ങൾ നിയന്ത്രിക്കുക, ക്രമസമാധാനം സംരക്ഷിക്കുക, അപകട സ്ഥലത്ത് വേഗത്തിൽ എത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സിറ്റി ടസ്കേഴ്സ് പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾ തടയാനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button