KeralaLatest NewsNews

16 കാരിക്ക് നേരെ അജ്ഞാതരുടെ ക്രൂര മർദ്ദനം: അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വീണ്ടും സ്‌ത്രീയ്‌ക്കെതിരെ ലൈംഗികാതിക്രമം. തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണം വർദ്ധിക്കുകയാണ്. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും അടുത്തിടെ അജ്ഞാതരായ യുവാക്കൾ ആക്രമിച്ചിരുന്നു. ബൈക്കിൽ പോയിരുന്ന അജ്ഞാതർ 16 കാരിയായ പെൺകുട്ടിയെ കടന്നുപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും മുഖ്യമന്ത്രിയും സർക്കാരും മൗനം പാലിക്കുകയാണ്.

വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ എ.എൻ ഷംസീർ അത് തള്ളുകയാണ് ചെയ്തത്. അടിയന്തര പ്രമേയത്തിന് പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ ഈ തീരുമാനം. സ്ത്രീകൾക്കെതിരായ ആക്രമണത്തിന് പ്രാധാന്യമില്ലെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോൾ സർക്കാർ നിലപാട് കേരളത്തിലെ പൊതുജനം അറിയണമെന്ന് എം.എൽ.എ ഷാഫി പറമ്പിൽ പറയുന്നു.

Also Read:റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ലീല വീഡിയോ: അന്തംവിട്ട് സ്ത്രീകളും കുട്ടികളും

അതേസമയം, മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ടു. കേസെടുത്തത് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞു. കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button