Latest NewsKeralaNews

ഇടുക്കിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: രണ്ട് പേർ കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കിയിൽ കുത്തികൊന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

ഇടുക്കി കുമളി റോസാപ്പൂക്കണ്ടത്ത് ആണ് സംഭവം. റോസാപ്പൂക്കണ്ടത്ത് വാടകയ്‌ക്ക് താമസിക്കുന്ന രുക്മാൻ അലിയെയാണ് (36) ഇന്ന് പുലര്‍ച്ചെ വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്‌.

കുമളി ടൗണിനടുത്തുള്ള ബാറിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button