Latest NewsNewsIndia

സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി

ശരിയും തെറ്റും എന്താണെന്ന് അറിയാന്‍ മദ്രസകളില്‍ സാമവേദം പഠിപ്പിക്കണം: ഇഖ്ബാല്‍ ദുറാനി

മുംബൈ: പുരാതന ഇന്ത്യന്‍ വേദഗ്രന്ഥമായ സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി. ആറ് വര്‍ഷത്തോളം ജോലി പോലും ഉപേക്ഷിച്ചാണ് ഹിന്ദിയിലും ഉറുദുവിലുമായി പുസ്തകം തയ്യാറാക്കിയതെന്ന് ദുറാനി പറഞ്ഞു. വെള്ളിയാഴ്ചയാണ് ബുക്ക് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സംസ്‌കൃത ഗ്രന്ഥമായ സാമവേദം ഹിന്ദിയിലും ഉറുദുവിലുമായി പരിഭാഷ ചെയ്യുകയായിരുന്നു. ഇഷ്ഖ് കാ തറാന ആന്തം ഓഫ് ലവ് എന്ന പേരിലാണ് പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.

Read Also; തീവ്രവാദ ഫണ്ടിംഗ്: മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

ബിഹാര്‍ സ്വദേശിയായ ഇഖ്ബാല്‍ ദുറാനി ഹം തും ദുശ്മന്‍ ദുശ്മന്, ഗാന്ധി സേ പഹലേ ദഗാന്ധി, ദൂകാന്‍, മിട്ടി, ബേത്താജ് ബാദ്ഷാ, ഖുദ്ദാര്‍, പര്‍ദേസി, ദാത്രിപുത്ര, നവ്യ സഹേര്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സാമവേദം പരിഭാഷ ചെയ്യുന്ന കാലത്ത് തനിക്ക് മറ്റ് ജോലികളൊന്നുമില്ലായിരുന്നു, മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലായിരുന്നു. എന്നിട്ടും അതിജീവിക്കാന്‍ സാധിച്ചുവെന്നും ഇഖ്ബാല്‍ പ്രതികരിച്ചു. കുടുംബത്തെ മുബൈയില്‍ തന്നെ താമസിപ്പിച്ചു. ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു. ഈ സമയം കൊണ്ട് കോടികള്‍ സമ്പാദിക്കാമായിരുന്നു അതെല്ലാം വേണ്ടെന്ന് വച്ചാണ് പരിഭാഷ തയ്യാറാത്തിയതെന്നും ഇഖ്ബാല്‍ പറയുന്നു.

ബിസി 1500-ാം ആണ്ടിനും 1200-ാം ആണ്ടിനും ഇടയിലാണ് സാമവേദം എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നത്. രണ്ട് ജോലികള്‍ ഒരു പോലെ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് പരിഭാഷ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായതെന്നും ഇഖ്ബാല്‍ വിശദമാക്കുന്നു. ചലചിത്രങ്ങള്‍ക്കായി ജോലി ചെയ്യുന്നതിനൊപ്പം പരിഭാഷ ചെയ്യുന്നത് സാധിക്കാതെ വരികയായിരുന്നു. വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതാണ് പരിഭാഷ പുറത്തിറക്കിയത്.

നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ രാജകുമാരനായിരുന്ന ദരാ ഷിഖോ ഉപനിഷത്തുകള്‍ പരിഭാഷ ചെയ്തിരുന്നു. വേദങ്ങളും പരിഭാഷ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഷാജഹാന്റെ കിരീടം ആഗ്രഹിച്ച് സഹോദരന്‍ ഔറംഗസേബ് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് താന്‍ അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും ഇഖ്ബാല്‍ ദുറാനി പറഞ്ഞു. ശരിയും തെറ്റും എന്താണെന്ന് അറിയാന്‍ മദ്രസകളില്‍ സാമവേദം പഠിപ്പിക്കണമെന്നും ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.

 

shortlink

Post Your Comments


Back to top button