Latest NewsKeralaNews

അനധികൃത സ്വത്ത് സമ്പാദന കേസ്: പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്.

Read Also: റബ്ബർ കർഷകരെ സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്: കേരളം റബ്ബർ വ്യവസായ ഹബ്ബായി മാറുമെന്ന് പി രാജീവ്

അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ ദിവസങ്ങൾക്ക് മുമ്പ് 25,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി ജയിലിൽ അടച്ചിരുന്നു. പ്രസ്തുത കേസിലെ പ്രതിയുമായി തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ പി വേലായുധൻ നായർ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പ്രതിയായി തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ്-II കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തുന്നത്.

കൈക്കൂലി കേസിൽ പിടിയിലായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് എതിരെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെല്ലിൽ മുമ്പ് നിലവിൽ ഉണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണം നടത്തിയത് ഡിവൈഎസ്പി ആയ പി വേലായുധൻ നായർ ആയിരുന്നു. ഈ വസ്തുത മനസ്സിലാക്കിയാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവതരമെന്ന് കണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർ തീരുമാനിച്ചത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ നല്‍കിയത് 17,044 രൂപയുടെ ബില്ല്: വൈദ്യുതി ബന്ധവും വിച്ഛേദിച്ച് കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button