Latest NewsNewsBusiness

നേട്ടം തിരിച്ചുപിടിച്ച് ആഭ്യന്തര സൂചികകൾ, ഇന്ന് മികച്ച തുടക്കം

യുഎസ് ഫെഡിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണിയിലെ കുതിപ്പ്

ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ ഇന്ന് വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബാങ്ക് തകർച്ചകളുടെ പരമ്പരയ്ക്ക് വിരാമമിട്ട സാഹചര്യത്തിലാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നേട്ടത്തോടെ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 284 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,359- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 83 പോയിന്റ് നേട്ടത്തിൽ 17,191- ലാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് ഫെഡിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണിയിലെ കുതിപ്പ്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയുടെ ഓഹരികൾ വിപണിയുടെ ആരംഭ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ നിറം മങ്ങിയിട്ടുണ്ട്. ആഭ്യന്തര സൂചികകൾക്ക് പുറമേ, ഇന്ന് യുഎസ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

Also Read: മലയാളത്തിൽ തന്റെ സിനിമകൾ വരാതിരിക്കാൻ മമ്മൂട്ടിയും മോഹൻലാലും കഠിനമായി പരിശ്രമിച്ചു, കൂടുതൽ ശ്രമിച്ചത് മമ്മൂട്ടി: ഷക്കീല

shortlink

Related Articles

Post Your Comments

Related Articles


Back to top button