KeralaLatest NewsNews

എന്തൊരു കരുതൽ: പക്ഷികളെ വെള്ളം കുടിപ്പിക്കാൻ മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: വേനൽ കടുത്തിരിക്കുകയാണ്. മനുഷ്യരെ പോലെ തന്നെ പക്ഷി മൃഗാദികൾക്കും ദാഹജലം വളരെ അത്യാവശ്യമായിരിക്കുന്ന സമയം. വേനൽക്കാലത്ത് ദാഹിച്ച് വലയുന്ന പക്ഷികൾക്കായി പുതിയ പദ്ധതിയുമായി തിരുവനന്തപുരം കോർപറേഷൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുകയാണ്. ആറിടത്താണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

‘കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുന്നു.നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും. ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെ’, ആര്യ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ചുടുകല്ലുകള്‍ എല്ലാം നഗരസഭാ ശേഖരിക്കുകയും ആവശ്യക്കാരിലേക്കായി എത്തിക്കുകയും ചെയ്തതായി മേയർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിനായി കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button