KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : 5 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ

ബി​കാ​സ് മ​ല്ലി​ക്കാ​ണ് (31)പി​ടി​യി​ലാ​യ​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ അറസ്റ്റിൽ. ബി​കാ​സ് മ​ല്ലി​ക്കാ​ണ് (31)പി​ടി​യി​ലാ​യ​ത്.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് രാ​ത്രി 10.30 ഓ​ടെ​യാ​ണ് ഇയാൾ പി​ടി​യിലായ​ത്. ഹാ​ൻ​ഡ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെയാണ് സംഭവം. ഒ​ഡീ​ഷ​യി​ൽ നി​ന്നും കഞ്ചാവ് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മു​റി കേ​ന്ദ്രീ​ക​രി​ച്ചും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Read Also : ജെസ്‌നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ച്, പിന്നെ ആരും ജെസ്‌നയെ കണ്ടിട്ടില്ല: ജെസ്‌ന തിരോധാനത്തിന് 5 വര്‍ഷം

നേ​ര​ത്തെ ആ​യി​ക്ക​ര​യി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീസ​ർ സി​നു കൊ​യി​ലി​യ​ൻ, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ എം.​പി സ​ർ​വ​ജ്ഞ​ൻ, ഗ്രേ​ഡ് ഓ​ഫീസ​ർ പി.​കെ ദി​നേ​ശ്, സി.​ഇ.​ഒ​മാ​രാ​യ എം. ​സ​ജി​ത്ത്, എ​ൻ. ര​ഞ്ജി​ത്ത് കു​മാ​ർ, കെ.​പി റോ​ഷി, സി. ​അ​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button