KeralaLatest NewsNews

ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഉടുമുണ്ടുരിയൽ: ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി പതിവായി ഉടമുടുണ്ടുരിഞ്ഞ് കാണിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. വട്ടിയൂർക്കാവ് മൂന്നാംമൂട് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുത്തുരാജാണ് അറസ്റ്റിലായത്. മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്.

Read Also: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

രാത്രി സമയങ്ങളിൽ കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി നഗ്നതാ പ്രദർശനം നടത്തുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയും ഇയാൾ ഹോസ്റ്റലിന് മുന്നിൽ എത്തി ഉടുവസ്ത്രം മാറ്റി നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ശല്യം സഹിക്കാതെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ മ്യൂസിയം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read Also: ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ സഹായിക്കും: പി എ മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button