KottayamKeralaNattuvarthaLatest NewsNews

കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി മു​ള​കു​പൊ​ടി സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം മോഷണം : ഒളിവിലായിരുന്ന പ്രതി പിടിയിൽ

ആ​ല​പ്പു​ഴ ചെ​റു​ത​ന പാ​ണ്ടി​ത്ത​റ പ്രേം​ദാ​സി(ക​ണ്ണ​ന്‍ 28)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: മോ​ഷ​ണ​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ അ​റ​സ്റ്റിൽ. ആ​ല​പ്പു​ഴ ചെ​റു​ത​ന പാ​ണ്ടി​ത്ത​റ പ്രേം​ദാ​സി(ക​ണ്ണ​ന്‍ 28)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​ : ഹോസ്റ്റൽ വാർഡൻ പിടിയിൽ

2020-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്‍വ​ശ​ത്തു​വ​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി മു​ള​കു​പൊ​ടി സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന അ​ഞ്ചു പ​വ​ന്‍ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വി​വി​ധ കേ​സു​ക​ളി​ല്‍പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ള്‍ക്കും നി​ര്‍ദ്ദേശം ന​ല്‍കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button