Latest NewsNewsIndiaBusiness

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരു വർഷം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രം

കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്

രാജ്യത്ത് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്കാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടിയത്. ഇതോടെ, 2024 മാർച്ച് 31 വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള അവസരമുണ്ട്. ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന്റെ അവസാന തീയതി 2023 ഏപ്രിൽ ഒന്നായിരുന്നു. ഈ പരിധി അവസാനിക്കാനിരിക്കുകയാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതോടെ, ഒന്നിലധികം മണ്ഡലങ്ങളിലോ, ഒരേ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് വരുന്നതോ തടയാൻ സാധിക്കും. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം പൗരന്മാർക്ക് ആധാർ കാർഡും, വോട്ടർ ഐഡിയും ബന്ധിപ്പിക്കാവുന്നതാണ്.

Also Read: സ്വ​കാ​ര്യ ബ​സി​ലെ ജോ​ലി​ക്ക് ഓ​ട്ടോ​യി​ൽ വ​രു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞുവീ​ണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button