KeralaLatest NewsNews

നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന: 13 കടകളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം: നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റ കടകൾക്കെതിരെ നടപടി. 13 കടകളുടെ ലൈസൻസ് എക്‌സൈസ് റദ്ദാക്കി. ഹാൻസ് പോലെയുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾക്കെതിരെയാണ് നടപടി എടുത്തത്.

Read Also: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി മുകേഷ് അംബാനി, കൂടുതൽ വിവരങ്ങൾ അറിയാം

കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകൾക്ക് അടിമയായവരിൽ കൂടുതലും ഇത്തരത്തിലുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ലഹരിയുടെ ലോകത്തേക്ക് കടക്കുന്നവരാണ്. അതിനാൽ ഇത്തരം വസ്തുക്കളുടെ വില്പന ഗൗരവമായി കാണേണ്ടതാണെന്ന് എക്‌സൈസ് വ്യക്തമാക്കി. നിരോധിത പുകയില വസ്തുക്കളുടെ രഹസ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസ് കമ്മീഷണറുടെ കൺട്രോൾ റൂം നമ്പറുകളിൽ വിവരം അറിയിക്കാൻ മടിക്കരുതെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Read Also: പീഡിപ്പിക്കുന്നത് കണ്ടിട്ടില്ലെന്ന് യാത്രക്കാർ, മദ്യംകഴിച്ചത് താൽപര്യത്തോടെയെന്ന് യുവതിയുടെ മൊഴി, പീഡനത്തിൽ ഉറപ്പില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button