KeralaLatest NewsNews

വൈറലാകാനും ലൈക്കിന് വേണ്ടിയും കള്ളുകുടി അഭിനയിച്ചു: യുവതിയെ അറസ്റ്റ് ചെയ്ത് എക്സൈസ്

തൃശ്ശൂർ: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത യുവതിക്ക് തിരിച്ചടി. യുവതിയുടെ പേരിൽ കേസ്. സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് കേസ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യാൻവേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും യുവതി മദ്യപിച്ചിരുന്നില്ലെന്നും എക്സൈസ് പിന്നീട് വ്യക്തമാക്കി. അഞ്ച്‌ യുവതികൾ മദ്യപിക്കുന്ന വീഡിയോ ആണ് കേസിനാധാരം. ഇതിൽ ഒരാളുടെ ഭർത്താവ് വിദേശത്തുനിന്ന്‌ വന്നതിന്റെ ആഘോഷത്തിനിടെയാണ് സംഭവം. കള്ളുഷാപ്പിൽ വെച്ചായിരുന്നു ഇത്. കേസെടുത്തതിന് പിന്നാലെ, കള്ളുഷാപ്പ് ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതോടെ യുവതികൾ മദ്യപിച്ചിരുന്നില്ലെന്നും, റീൽസിനായിട്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും വ്യക്തമായത്.

സ്ഥിരമായി റീൽസ് പോസ്റ്റുചെയ്യാറുള്ള യുവതിയാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്തത്. പലതിനും ധാരാളം ലൈക്കുകളും കിട്ടിയിരുന്നു. വ്യാജ കള്ളുകുടിയും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വിചാരിച്ചത് പോലെ വൈറലുമായി. സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് എക്സൈസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button