Latest NewsNewsIndia

ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക നിയമം ഇല്ല, നിയമം എല്ലാവര്‍ക്കും ബാധകം: അനുരാഗ് താക്കൂര്‍

തിരുവനന്തപുരം: ജാതി അധിക്ഷേപ കേസില്‍ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

Read Also: പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ

സ്വാഭാവിക നടപടിയാണ് ലോക്സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിനും നിയമത്തിനും മുകളിലാണ് താനെന്നാണ് രാഹുല്‍ കരുതുന്നതെന്നും എന്നാല്‍ എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

അതേസമയം, രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെ കോണ്‍ഗ്രസിനെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി.

അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരും. അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍ എപി പ്രതികരിച്ചു. ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button