Latest NewsNewsBusiness

ജാക്ക് ഡോർസിയെ ഉന്നമിട്ട് ഹിൻഡൻബർഗ്, മണിക്കൂറുകൾ കൊണ്ട് ഇടിഞ്ഞത് കോടികളുടെ ആസ്തി

മണിക്കൂറുകൾക്കകം ജാക്ക് ഡോർസിയുടെ ആസ്തിയിൽ നിന്നും 52.6 കോടി ഡോളറാണ് നഷ്ടമായത്

ഓഹരി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വീണ്ടും എത്തുന്നു. ഇത്തവണ ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയെ ലക്ഷ്യമിട്ടാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തിറക്കിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ജാക്ക് ഡോർസിയുടെ പേയ്മെന്റ് സ്ഥാപനമായ ‘ബ്ലോക്ക്’, കണക്കിൽ കൃത്രിമം കാണിച്ച് ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നാണ് ആരോപിച്ചിട്ടുള്ളത്. ഇതോടെ, മണിക്കൂറുകൾക്കകം ജാക്ക് ഡോർസിയുടെ ആസ്തിയിൽ നിന്നും 52.6 കോടി ഡോളറാണ് നഷ്ടമായത്.

മണിക്കൂറുകൾ കൊണ്ട് ആസ്തി കുത്തനെ ഇടിഞ്ഞതിനാൽ, ജാക്ക് ഡോർസിയുടെ നിലവിലെ ആസ്തി മൂല്യം 440 കോടി ഡോളറായിരിക്കുകയാണ്. ഉപഭോക്താക്കളെയും സർക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. കൂടാതെ, കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് കമ്പനിയുടെ പല അക്കൗണ്ടുകളും വ്യാജമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഹിൻഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കാൻ ജാക്ക് ഡോർസി തയ്യാറാകുമെന്നാണ് സൂചന.

Also Read: അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പോലീസ് കസ്റ്റഡിയില്‍: എ.എ റഹിം

shortlink

Related Articles

Post Your Comments

Related Articles


Back to top button