Latest NewsIndiaNews

‘സവർക്കർ രാജ്യത്തിന്‍റെ ആരാധനാമൂർത്തി, അദ്ദേഹത്തെ അപമാനിച്ച രാഹുൽ റോഡിലിറങ്ങി നടക്കാൻ പാടുപെടും’: ഏക്നാഥ് ഷിൻഡെ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്‍റെതന്നെ ആരാധനാമൂർത്തിയാണെന്നും അദ്ദേഹത്തെ അപമാനിച്ച രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണമെന്നും മഹാരാഷ്ട്ര നിയമസഭയിൽ സംസാരിക്കവേ ഷിൻഡെ വ്യക്തമാക്കി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുൽ പറഞ്ഞിരുന്നു.

‘മാപ്പ് പറയാൻ താൻ സവർക്കർ അല്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്താണ് അദ്ദേഹം സവർക്കറെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചിരിക്കുകയാണ്. അദ്ദേഹം ശിക്ഷിക്കപ്പെടണം. കോൺഗ്രസ് ഉണ്ടാക്കിയ നിയമം മൂലമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരെ നേരത്തെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാൽ ഇതേപോലെ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും ജനാധിപത്യം അപകടത്തിൽ ആയിരുന്നില്ലേ?,’ ഏക്നാഥ് ഷിൻഡെ ചോദിച്ചു.

പിഴ ഈടാക്കാൻ സർക്കാർ നിർദ്ദേശം, പണി തുടങ്ങി എംവിഡി: കാറില്ലാത്ത യുവാവിന് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ 3250രൂപ പിഴ

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുക മാത്രമല്ല രാഹുൽ ഗാന്ധി ചെയ്തത്, ഒബിസി. വിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ റോഡിലിറങ്ങി നടക്കാൻ രാഹുൽ ഗാന്ധി ബുദ്ധിമുട്ടും,’ ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button