KeralaLatest NewsNews

ഉണ്ണിക്കുട്ടന്റെ ലോകം: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. ചേർത്തല സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവാണ് കഞ്ചാവുമായി ചേർത്തല എക്സൈസിന്റെ പിടിയിലായത്. ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന പേരിൽ ഇയാൾ ഒരു ഇൻസ്റ്റാഗ്രാം കമ്മ്യുണിറ്റി തുടങ്ങുകയും അതുവഴി കഞ്ചാവ് ഹാഷിഷ് ഓയിൽ തുടങ്ങിയ മയക്കുമരുന്നുകളുടെ ഫോട്ടോകളും റീലുകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Read Also: രാഹുല്‍ ഗാന്ധിക്ക് ഭീകരസംഘടനകളുടെ പിന്തുണ, മോദി സര്‍ക്കാരിനെതിരെ കടുത്ത വിദ്വേഷം: അവസരം കാത്ത് ഭീകരര്‍

ഇരുപതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടാണിത്. ഇതിൽ ഭൂരിഭാഗവും യുവതീ യുവാക്കൾ ആയിരുന്നു. എക്‌സൈസ് വകുപ്പ് സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനായി ആരംഭിച്ച സൈബർ പട്രോളിംഗിന്റെ ഭാഗമായിട്ടാണ് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പ്രൊഫൈൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് ചേർത്തല സ്വദേശികളായ രണ്ടു യുവാക്കളെയും സൈബർ പട്രോളിംഗിന്റെ ഭാഗമായി എക്‌സൈസ് പിടികൂടിയിരുന്നു.

Read Also: അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, ആ ഇന്നസെന്റിന് മാപ്പില്ല, ദുഃഖം ഈ തെറ്റിന് ഒരിളവല്ല: ദീദി ദാമോദരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button