Latest NewsNewsBusiness

ആർബിഐ: വരും സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ അവലോകനത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത

2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെയാണ് നടക്കുക

വരുന്ന സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെയാണ് നടക്കുക. ഈ യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വരെ ഉയർത്താനാണ് ആർബിഐ പദ്ധതിയിടുന്നത്. ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ കണക്കിലെടുത്താണ് റിപ്പോ നിരക്ക് ഉയർത്തുന്നത്.

ആദ്യത്തെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ റീട്ടെയിൽ പണപ്പെരുപ്പം, ആഗോള ബാങ്കിംഗ് മേഖലയിൽ അനുഭവപ്പെട്ട പ്രതിസന്ധി എന്നിവയും ചർച്ച ചെയ്യുന്നതാണ്. ഇതിൽ യുഎസ് ഫെഡറൽ റിസർവും, യൂറോപ്യൻ സെൻട്രൽ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വീകരിച്ച നിലപാടുകൾ വളരെ പ്രധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ ദ്വൈമാസ പണനയ അവലോകന യോഗം ആർബിഐ സംഘടിപ്പിച്ചത്. ഈ യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിരുന്നു. 2022 മെയ് മുതലാണ് റിസർവ് ബാങ്ക് ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാൻ ആരംഭിച്ചത്.

Also Read: ഞങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകളുടെ കാര്യത്തില്‍ സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: എ.എ റഹിം

shortlink

Related Articles

Post Your Comments

Related Articles


Back to top button