Latest NewsNewsInternationalLife Style

കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്,

ക്രിസ്തു മതവിശ്വാസികളില്‍ വന്‍ കുറവ്

മാഡ്രിഡ് : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്‌പെയിനിലെ ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറിയാണ് വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 2.5 ദശലക്ഷവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 3 ദശലക്ഷത്തോളം മുസ്ലീങ്ങളും സ്‌പെയിനില്‍ താമസിക്കുന്നുണ്ടെന്ന് ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറി മുഹമ്മദ് അജാന പറഞ്ഞു.

Read Also: നിന്ദ്യവും പ്രതിഷേധാർഹവും: സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്ന് വീണാ ജോർജ്

രാജ്യത്തെ ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ സ്പാനിഷ് പൗരന്മാരാണെന്നും അവരില്‍ ചിലര്‍ കുടിയേറ്റക്കാരാണെന്നും മറ്റുള്ളവര്‍ സ്പാനിഷ് വംശജരാണെന്നും അദ്ദേഹം പറഞ്ഞു . മൊറോക്കോ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സെനഗല്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളാണ് ഭൂരിപക്ഷം . സ്‌പെയിനിലെ മുസ്ലീം ജനസംഖ്യയുടെ ഭൂരിഭാഗവും കാറ്റലോണിയ, വലന്‍സിയ, അന്‍ഡലൂഷ്യ, മാഡ്രിഡ് തുടങ്ങിയ വ്യവസായിക മേഖലകളിലാണ് താമസിക്കുന്നത്.

സ്പെയിനില്‍ നിലവില്‍ 53 ഇസ്ലാമിക് ഫെഡറേഷനുകള്‍ മുസ്ലിം സമുദായത്തെ സേവിക്കുന്നുണ്ടെന്നും രണ്ടായിരത്തോളം പള്ളികളുണ്ടെന്നും മുഹമ്മദ് അജന പറഞ്ഞു. മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ മസ്ജിദുകളുടെ നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റുകളും ലൈസന്‍സുകളും നേടുന്നതാണ്, ജനസംഖ്യ, വിദ്യാഭ്യാസം, ഇസ്ലാമോഫോബിയ എന്നിവ വര്‍ധിച്ചിട്ടും 40 മുസ്ലീം ശ്മശാനങ്ങള്‍ മാത്രമേയുള്ളൂവെന്നും മുഹമ്മദ് പറഞ്ഞു. എന്നാല്‍, സ്‌പെയിനിലെ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button