KeralaLatest NewsNewsBusiness

സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി വീണ്ടും സ്വർണവില ഉയർന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് ഉയർന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയായി. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 5,470 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ ഉയർന്ന് 4,545 രൂപയായിട്ടുണ്ട്. മാർച്ച് 18- നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്.

Also Read: ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി, പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button