KeralaLatest NewsNews

മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസ്: മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നല്‍കിയത്.

സംഭവത്തിൽ ഇരയ്ക്ക് അനുകൂലമായി നിലപാടെടുത്ത നഴ്‌സിനെ ഭരണാനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

ഭീഷണിപ്പെടുത്തിയവർക്കെതിരെ പരാതി നൽകിയ എല്ലാവരുടെയും മൊഴി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി.

അതേസമയം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആശുപത്രിയിൽ തൈറോയ്ഡ് ചികിത്സയ്‌ക്കെത്തിയ 32കാരിയാണ് പീഡനത്തിനിരയായത്. മാർച്ച് 18നായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കായി നൽകിയിരുന്ന അനസ്‌തേഷ്യയുടെ മയക്കത്തിലിരിക്കെയാണ് ശശീന്ദ്രൻ പീഡിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button