Latest NewsKeralaNews

സർക്കാർ ജനങ്ങൾക്കൊപ്പം: അരിക്കൊമ്പനെ പിടികൂടുന്നതിലെ കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിലപാടിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി നിലപാട് നിരാശാജനകമാണെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്ക് എതിരല്ലെന്നും ജനങ്ങൾക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്: നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും. ജനങ്ങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ലെന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.

വിഷയത്തിൽ സാധ്യമായ നടപടികളെല്ലാം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോർട്ട് വരുന്നത് വരെയുള്ള ദിവസങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊർജിത ശ്രമം തുടരും. കോടതി നിർദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാർഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: ‘മിഥുൻ ചേട്ടനോട് എനിക്ക് ക്രഷ് തോന്നുന്നു’: ഇഷ്ടം തുറന്ന് പറഞ്ഞ് എയ്ഞ്ചലീന്‍, പുറത്ത് ഒരു കാമുകനില്ലേയെന്ന് ചോദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button