NewsIndia

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് രസകരമായ ന്യായീകരണവുമായി ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. ബംഗാളില്‍ തോളോട് തോള്‍ ചേര്‍ന്ന്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും കേരളത്തില്‍ പരസ്പരം കണ്ടാല്‍ കടിച്ചുകീറും എന്ന മട്ടിലുള്ള ഇരട്ടത്താപ്പാണ് ഈ സഖ്യത്തെ പ്രധാനമായും വെട്ടിലാക്കുന്നത്. എങ്കിലും, ഇതുമൂലമുണ്ടായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊന്നും വകവയ്ക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടു പോവുകയാണ് ബംഗാളിലെ ഈ വിചിത്ര സഖ്യം.

ഇതിനിടെ ബംഗാളിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ രസകരമായ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ന്യായീകരിച്ചു.

88 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്‍റിന് ക്യൂബ സന്ദര്‍ശിക്കാമെങ്കില്‍, കിഴക്കന്‍ ജര്‍മനിക്കും, പടിഞ്ഞാറന്‍ ജര്‍മ്മനിക്കും തങ്ങള്‍ക്കിടയിലെ മതില്‍ തകര്‍ത്തുകളഞ്ഞ് ഒന്നാകാമെങ്കില്‍ കോണ്‍ഗ്രസിന് കമ്യൂണിസ്റ്റുകളെ എന്തുകൊണ്ട് കൂട്ടുപിടിച്ചു കൂടാ എന്നാണ് ആധിര്‍ ചൗധരി ചോദിക്കുന്നത്. ബാരക് ഒബാമ ഈയിടെ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തെയാണ് ആധിര്‍ ചൗധരി പരാമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button