Latest NewsNewsInternationalAutomobile

വാഹനം ഓടുമ്പോൾ തന്നെ റോഡിൽ നിന്ന് ചാർജ് ചെയ്യാം, ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി ഈ രാജ്യം

സ്വീഡനിലെ സ്റ്റോക്ക്ഹോം, ഗോതൻബർഗ്, മാൽ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇലക്ട്രിഫൈഡ് റോഡുകൾ നിർമ്മിക്കുക

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി സ്വീഡൻ. ചാർജിംഗ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാൻ എടുക്കുന്ന സമയം തുടങ്ങിയവ ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളിയായതോടെയാണ് ഇലക്ട്രിഫൈഡ് റോഡുകൾ എന്ന ആശയത്തിലേക്ക് സ്വീഡൻ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, സ്ഥിരമായി വൈദ്യുതീകരിച്ച റോഡിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാക്കാനാണ് പദ്ധതി.

സ്വീഡനിലെ സ്റ്റോക്ക്ഹോം, ഗോതൻബർഗ്, മാൽ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇലക്ട്രിഫൈഡ് റോഡുകൾ നിർമ്മിക്കുക. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾ 3000 കിലോമീറ്റർ വരെ വൈദ്യുതീകരിക്കും. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂടെ സ്ഥാപിച്ചാണ് റോഡുകൾ രൂപകൽപ്പന ചെയ്യുന്നത്. ഇലക്ട്രിഫൈഡ് റോഡുകൾ നിർമ്മിക്കുന്നതോടെ കാർബൺ പുറന്തളളൽ കുറയ്ക്കാനും, ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുമാണ് സ്വീഡൻ ലക്ഷ്യമിടുന്നത്. നിലവിൽ, തെക്കൻ സ്വീഡനിലെ രണ്ട് നഗരങ്ങളിൽ താൽക്കാലികമായി വൈദ്യുതീകരിച്ച റോഡുകളുണ്ട്.

Also Read: ‘അരിക്കൊമ്പന് ഒരു ചാക്ക് അരി, എന്നും അരിക്കൊമ്പനൊപ്പം’: വാട്സ്ആപ് വഴിയുള്ള പണപ്പിരിവിൽ തട്ടിയത് 7 ലക്ഷം രൂപ!

shortlink

Related Articles

Post Your Comments

Related Articles


Back to top button