Latest NewsNewsAutomobile

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടോ? സബ്സിഡി കുത്തനെ കുറയ്ക്കുന്നു, കാരണം ഇതാണ്

2026 ഓടെ സബ്സിഡി ഇല്ലാതെ തന്നെ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്കീമിന് കീഴിൽ നൽകിവരുന്ന സബ്സ്ഡി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ജൂൺ ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കാണ് പുതിയ മാറ്റം ബാധകമാവുക. നിലവിൽ, ഇലക്ട്രിക് ടു വീലറുകൾക്കും, ത്രീ വീലറുകൾക്കും, ഫോർ വീലർ പാസഞ്ചർ കാറുകൾക്കും സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹന മേഖലയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പുതിയ മാറ്റങ്ങൾ ആവിഷ്കരിക്കുന്നത്.

Also Read: ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി

2026 ഓടെ സബ്സിഡി ഇല്ലാതെ തന്നെ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. വാഹൻ പോർട്ടലിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇതുവരെ 39,000 യൂണിറ്റ് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ മാസം ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുൻപന്തിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button