Latest NewsUAENewsInternationalGulf

വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞ് അപകടം: ഏഴു പേരെ രക്ഷപ്പെടുത്തി

ഷാർജ: യുഎഇയിൽ വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഖോർഫക്കാനിൽ രണ്ട് വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞാണ് അപകടം നടന്നത്. ബോട്ടുകളിൽ യാത്ര ചെയ്യുകയായിരുന്ന ഏഴ് ഇന്ത്യക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നത് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖോർഫക്കാനിൽ ഷാർക് ഐലന്റിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.

Read Also: ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി

ബോട്ടുകൾ മറിഞ്ഞതായ വിവരം ലഭിച്ചയുടൻ തന്നെ പ്രത്യേക രക്ഷാപ്രവർത്തക സംഘത്തെ അധികൃതർ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇവർ രക്ഷാപ്രവർത്തനം നടത്തി. പിന്നീട് ഇവരെ ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി.

Read Also: പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button