Latest NewsNewsTechnology

വിവോ വൈ36 4ജി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, സവിശേഷതകൾ ഇവയാണ്

6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിവോ വൈ36 4ജി ഉടൻ വിപണിയിൽ എത്തും. വിവോ വൈ35 4ജി വിപണിയിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ മാസങ്ങൾക്ക് മുൻപ് തന്നെ കമ്പനി നൽകിയിരുന്നു. മിഡ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന വിവോ വൈ35 4ജിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വൈ36 4ജിയുടെ ഇന്ത്യൻ വിപണി വില 20,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button