KeralaLatest NewsNews

വ്യവസായിയുടെ കൊലപാതകം ഹണി ട്രാപ്പ്? വിളിച്ച് വരുത്തി മുറിയെടുത്തത് 18കാരി ഫർഹാനയും സുഹൃത്ത് ഷിബിലും – പുതിയ വിവരങ്ങൾ

പാലക്കാട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖിന്റെ (58) മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവരെ പോലീസ് തമിഴ്‌നാട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിൽ പോലീസ് പരിശോധന നടത്തുന്നത്.

പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു. ഷിബിലിന് 22 ഉം ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം. രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ പണിക്കെത്തിയത്. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. ഇതിൽ പക വീട്ടുന്നതിനായി ഷിബിലി തയ്യാറാക്കിയ ‘ഹണി ട്രാപ്പ്’ പദ്ധതിയിൽ സിദ്ദിഖ് കുടുങ്ങുകയായിരുന്നു എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. 3 പേരും ചേർന്ന് കോഴിക്കോട് എരഞ്ഞിപാലത്ത് മുറി എടുക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു.

കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിയുമാണ്. ഷിബിലിക്കെതിരെ ഹർഹാന 2021 ൽ പോക്സോ കേസ് നൽകിയിരുന്നു. ഫർഹാനയെ 23 ന് രാത്രി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന് 24ന് വീട്ടുകാർ ചെർപ്പുളശ്ശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഗഫൂറിനെ തിരൂർ പെലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button