KeralaNews

അതിശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് 173 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 173 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു . തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പെരുമാതുറയിലും വലിയ തുറയിലും 110 വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരദേശപാതയിലും വെള്ളം കയറി. കൊല്ലം ജില്ലയിലും കടലാക്രമണം രൂക്ഷമാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ ദിവസം രാവിലെ നല്ല മഴ തോതില്‍ മഴ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമായതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 7 മുതല്‍ 24 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button