KeralaNews

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു മരണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര അവണാക്കുഴിയില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ മരിച്ചവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതേസമയം അപകടമുണ്ടാക്കിയ ജീപ്പ് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ തല്ലിതകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച്‌ പൊലീസിനെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button