Business

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ദ്ധനവ്

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം 5.99 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 10.7 % വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം ഏപ്രിലില്‍ എത്തി.

ഏപ്രിലില്‍ 29.12 ശതമാനം വിദേശ സഞ്ചാരികളും വന്നത് ന്യൂഡല്‍ഹി വിമാനത്താവളം വഴിയാണ്. മുംബൈ – 16.85%, ഹരിദാസ്പൂര്‍ ലാന്‍ഡ് ചെക്ക് പോസ്റ്റ് – 9.77%, ചെന്നൈ വിമാനത്താവളം 7.82%, ബെംഗളൂരു-6.66%, കൊല്‍ക്കൊത്ത – 4.16%, കൊച്ചി – 3.51%, ഹൈദരാബാദ് – 3.7 %, തിരുവനന്തപുരം – 1.54 % എന്നിങ്ങനെയാണ് മറ്റു പ്രമുഖ കവാടങ്ങളുടെ വിഹിതം.

15.3% വര്‍ദ്ധനയുമായി 11,637 കോടി രൂപയുടെ വിദേശ വരുമാനം ഏപ്രിലില്‍ ഇന്ത്യന്‍ ടൂറിസം നേടി. 2015 ഏപ്രിലില്‍ ഇത് 10,091 കോടി രൂപയും 2014 ഏപ്രിലില്‍ ഇത് 9,179 കോടി രൂപയും ആയിരുന്നു. 2015 ഏപ്രിലില്‍ 5.42 ലക്ഷം വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 2014 ഏപ്രിലില്‍ 5.35 ലക്ഷം വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button