India

മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. യുവതി ആത്മഹത്യ ചെയ്തതിനെ തുടന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. യുവതി ആരാണ് എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

മെട്രോ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവര പ്രകാരം സ്‌റ്റേഷനിലേക്ക് ട്രെയിന്‍ വന്നു കൊണ്ടിരിക്കെ ട്രാക്കിലേക്ക് യുവതി ചാടുകയായിരുന്നു. ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് യുവതിയുടെ ശരീരം ട്രാക്കില്‍ നിന്ന് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് മൈഡാന്‍ മുതല്‍ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെയുള്ള മെട്രോ സര്‍വീസ് ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചു. ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാന്‍ മെട്രോ അധികൃതര്‍ കൂടുതല്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button