NewsIndia

പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അമരാവതി: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒരാൾ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അമരാവതിയില്‍ ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണക്കാരായ ശ്രീസായ്, പവന്‍ കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഇതിൽ ശ്രീസായി ആണ് മരിച്ചത്.

പത്തൊമ്പതുകാരിയായ ജാസ്മിനെയാണ് ഇവർ പീഡിപ്പിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അയല്‍ക്കാരോട് വിളിച്ചു പറയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരോട് ഇഷ്ടമില്ലാത്ത കല്യാണത്തിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാക്കള്‍ പറഞ്ഞുപരത്തുകയും ചെയ്തു. എന്നാല്‍ ജാസ്മിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ട അയല്‍ക്കാര്‍ യുവാക്കളെ പിടിച്ചുവെച്ചു. പിന്നീട് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button