NewsSports

ആരാധകരുടെ കണ്ണില്‍ പൊടിയിട്ട് കോഹ്ലിയും അനുഷ്‌കയും : വേര്‍പിരിയല്‍ വെറുമൊരു തന്ത്രം

ബംഗളൂരു : വിരാട് കോഹ്ലിയും അനുഷ്‌ക്കാ ശര്‍മ്മയും തമ്മിലുള്ള വേര്‍പിരിയല്‍ കഥ വെറും ഇരുവരും ചേര്‍ന്നു മെനഞ്ഞ തന്ത്രം . വേര്‍പിരിയല്‍ പുന:സംഗമ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നതിനിടയില്‍ ഇരുവരും ഒന്നിച്ച് ഈയടുത്ത് എടുത്ത പുതിയ ഫോട്ടോകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇത് ഇരുവരുടേയും തന്ത്രമാണെന്ന് സിനിമ-ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ വിലയിരുത്തുന്നത്.

ബംഗലുരുവില്‍ ഒരുമിച്ച ഇരുവരും വീണ്ടും ക്യാമറാ കണ്ണുകളില്‍ പതിഞ്ഞു. വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായതിന് ശേഷം അനേകം കഥകളാണ് പുറത്തുവന്നത്. ഇന്ത്യ ലോകകപ്പില്‍ സെമിഫൈനലില്‍ പുറത്തായ ശേഷം വിരാട് കോഹ്ലിയുടെ ഫോം നഷ്ടമായതിന് അനുഷ്‌ക്കയ്ക്ക് നേരെ വിമര്‍ശന ശരങ്ങള്‍ ഏറുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരികയും കോഹ്ലി വീണ്ടും ഫോമിലാകുകയും ചെയ്തു.

തങ്ങള്‍ക്കിടയിലെ സ്വകാര്യതയിലേക്ക് മറ്റുള്ളവര്‍ കടന്നു കയറുന്നു എന്ന തോന്നല്‍ പരക്കുന്നതിനാല്‍ കോഹ്ലിയും അനുഷ്‌ക്കയും ചേര്‍ന്നെടുത്ത തന്ത്രമായിരുന്നോ വേര്‍പിരിയല്‍ വാര്‍ത്ത എന്നാണ് ഇപ്പോള്‍ ഗോസിപ്പ് വീരന്മാര്‍ സംശയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button