NewsInternational

സ്ത്രീപുരുഷ സമത്വത്തിനായി അമേരിക്കയില്‍ “മാറ് മറയ്ക്കാതെ” പ്രകടനം

അമേരിക്കയിലുടനീളം സ്ത്രീകള്‍ ഇന്നലെ എല്ലാ കാര്യങ്ങളിലും പുരുഷന്മാരെയും തങ്ങളെയും ഒരു പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് മേലുടുപ്പ് ധരിക്കാതെ പുറത്തിറങ്ങി. ഈ അപൂര്‍വദൃശ്യം ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കാന്‍ പുരുഷന്മാര്‍ തിക്കും തിരക്കും കൂട്ടുകയും ചെയ്തു. സ്ത്രീ പുരുഷ സമത്വത്തിനായി ഇവര്‍ തെരുവിലിറങ്ങിയത് തങ്ങളുടെ നഗ്നമായ മാറിടത്തില്‍ ഗോ ടോപ് ലെസ് ഡേ എന്നെഴുതിയിട്ടായിരുന്നു. വര്‍ഷം തോറും ഈ ഇവന്റ് വുമണ്‍സ് ഈക്വാലിറ്റി ഡേയ്ക്ക് തൊട്ടടുത്തുള്ള ഞായറാഴ്ചയാണ് നടത്തി വരുന്നത്.
അമേരിക്കയിലെ സ്ത്രീകള്‍ വോട്ടവകാശം നേടിയതിനെ ഓര്‍മിക്കുന്ന ദിവസമാണിത്.
ഇതോടനുബന്ധിച്ച്‌ ലോസ് ഏയ്ജല്‍സിലെ സമുദ്രതീരത്തുള്ള നൈബര്‍ഹുഡായ വെനീസിലൂടെ 50 സ്ത്രീകളോളം വരുന്ന സംഘവും പുരുഷന്മാരും മാറ് മറയ്ക്കാതെ നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൊരു സ്ത്രീ ‘ എന്റെ ശരീരം ഒരു കുറ്റമല്ല’ എന്നെഴുതിയ സൈന്‍ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചത് ശ്രദ്ധേയമായിരുന്നു.
ഡസന്‍ കണക്കിന് സ്ത്രീകളും പുരുഷന്മാരും ടോപ്ലെസായി ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോഡ് വേയിലൂടെ നടന്നിരുന്നു.വഴിയാത്രക്കാരും കാഴ്ചക്കാരും ഈ പരേഡിന്റെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താൻ മത്സരിച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ ലോകത്തിലെ വിവിധ നഗരങ്ങളിലും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെട്ടിരുന്നു. ന്യൂ ഹാംപ്ഷെയര്‍, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലും സമാനമായ പരിപാടികള്‍ അരങ്ങേറി. സ്ത്രീകളുടെ മാറ് കാണുമ്പോൾ സാധാരണയുണ്ടാകുന്ന ഞെട്ടലും വിസ്മയവും ഇല്ലാതാക്കാന്‍ ഈ ഇവന്റ് വഴിയൊരുക്കുമെന്നാണ് ഗോ ടോപ് ലെസിന്റെ പ്രസിഡന്റായ നദിനെ ഗാരി പറയുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ സ്ത്രീ വോട്ടവകാശം നേടിയതിനേക്കാള്‍ ശക്തവും വിപ്ലവകരവുമായ കാര്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാറുമറയ്ക്കാതെ സ്ത്രീകള്‍ നടക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ മാറ് മറയ്ക്കാതെ നടക്കുന്ന വിഷയത്തില്‍ വ്യത്യസ്തമായ നിയമങ്ങളാണുള്ളത് ഇതൊരു സാധാരണ സംഭവമാണെന്നും ഇതിന് ഇത്രയധികം ശ്രദ്ധയോ പ്രതിഷേധമോ ലഭിക്കേണ്ടതില്ലെന്നും തെളിയിക്കാനാണ് ഇവന്റ് നടത്തുന്നതെന്നാണ് ഗോ ടോപ്ലെസിന്റെ ഇവന്റ് ഓര്‍ഗനൈസറായ കിയ സിന്‍ക്ലയിര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button