India

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും അത് പാഴാകുമെന്ന് ശിവസേന

മുംബൈ: പാക്കിസ്ഥാന് ഇനി മുന്നറിയിപ്പ് നല്‍കിയിട്ടൊന്നും കാര്യമില്ലെന്ന് ശിവസേന. വാക്കുകള്‍ കൊണ്ടുള്ള യുദ്ധം നിര്‍ത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിവസേന ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെതിരെ നയതന്ത്ര യുദ്ധം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും ശിവസേന വിമര്‍ശിച്ചു.

ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണ്. അപ്പോഴും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെയും നമ്മുടെ ശ്രമങ്ങളെ പുകഴ്ത്തുന്നതിന്റെയും തിരക്കിലാണ് രാജ്യം. പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും ശിവസേന വ്യക്തമാക്കുന്നു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ഇത്തരം പരാമര്‍ശമുള്ളത്.

അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനായി എത്ര ശ്രമിച്ചാലും ആ ശ്രമങ്ങളെല്ലാം പാഴാകുമെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button