KeralaCrime

സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു, സംഭവത്തിനു പിന്നില്‍ ബിജെപിയോ?

കൂത്തുപറമ്പ്: കണ്ണൂരില്‍ വീണ്ടും ആക്രമണത്തിന് കളമൊരുങ്ങി. ഒരു അക്രമത്തിന്റെ ചൂട് മാറിവരുമ്പോഴേക്കാണ് മറ്റൊരു സംഭവം നടന്നിരിക്കുന്നത്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തൊക്കിലങ്ങാടി ആലങ്ങാച്ചേരി സ്വദേശിയായ അനീഷിനാണ് വെട്ടേറ്റത്.

ഇതിനുമുന്‍മ്പും ആലങ്ങാച്ചേരിയില്‍ സംഘര്‍ഷം നടന്നിരുന്നു. ഓട്ടോ ഡ്രൈവറാണ് അനീഷ്. അനീഷിനെ ഒരു സംഘം ആളുകള്‍ തൊക്കിലങ്ങാടിക്ക് സമീപം കൈവേലിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കത്തികാട്ടി ഓട്ടോയില്‍നിന്നും ഇറക്കി കൊണ്ടുപോയി.

തല വെട്ടാന്‍ നോക്കിയപ്പോള്‍ അനീഷ് കൈ കൊണ്ട് തടയുകയായിരുന്നു. തുടര്‍ന്ന് അനീഷിന്റെ കൈകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സൂചന. അക്രമത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button