KeralaNews

വീണ്ടും പക്ഷിപ്പനി ഭീതി; താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ : പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി, നീലംപേരൂര്‍, രാമങ്കരി പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച താറാവുകളെ കൊല്ലാന്‍ ഇരുപത് പ്രത്യേക സംഘങ്ങളെ ജില്ലയില്‍ നിയമിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

പക്ഷിപ്പനി പടരാതിരിക്കാന്‍ പത്ത് ദിവസത്തേയ്ക്ക് താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത് നിന്നും മാറ്റാന്‍ അനുവദിക്കേണ്ടെന്നും നിര്‍ദേശം നല്‍കി.പക്ഷിപ്പനിയുടെ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്നുണ്ടോയെന്ന് പോലിസിന്റെ സഹായത്തോടെ നിരീക്ഷിക്കും.

ക്രിസ്മസ്, ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ടാണ് ആലപ്പുഴയില്‍ കര്‍ഷകര്‍ താറാവ് വളര്‍ത്തിയത്. ഇതിനായി കര്‍ഷകര്‍ വലിയ തോതില്‍ പണവും മുടക്കിയിരുന്നു. രോഗബാധ തങ്ങളെ കടക്കെണിയിലാക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. രോഗം ബാധിച്ച്‌ അയ്യായിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button