NewsIndia

സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാന്‍ ലൈസൻസില്ല

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയ്ക്ക് ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കുവാനുള്ള ലൈസന്‍സ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം ആഭ്യന്തര മന്ത്രാലയം സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ പ്രതികരണം ലഭിച്ച ശേഷമായിരിക്കും ബാക്കി നടപടിയിലേക്ക് നീങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്.ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കാനും സാധിക്കില്ല.

അടുത്തിടെ സാക്കിറിന്റെ സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി അടക്കമുള്ള നാല് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘടനക്ക് കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റുകളുടേയും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ ഇനി മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നടത്താന്‍ സാധിക്കൂ.ബംഗ്ലാദേശ് തലസ്ഥാനമായ ഢാക്കയില്‍ നടന്ന ഭീകരാക്രമണത്തിനെത്തിയവര്‍ക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ സാക്കിറിന്റെ കീഴിലുള്ള ചില സംഘടനകള്‍ വിദേശത്ത് നിന്നും ലഭിക്കുന്ന ധനസഹായം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തി.അടുത്തിടെ ഇന്ത്യയില്‍ നിന്നും ഐസിസിലെത്തിയ യുവാക്കള്‍ക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളും ആരംഭിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button